അഞ്ചക്കുളം ശ്രീ മഹാദേവി ക്ഷേത്രം

About us

നൂറ്റാണ്ടുകൾക്ക് മുൻപ് അഞ്ചക്കുളം ദേശത്തുണ്ടായ ജന സാംസ്കാരിക പെരുമ ഈ ഭൂമിയിലെ സകല ചരാചരങ്ങൾക്കും നന്മക്കായി പ്രാർത്ഥിച്ചിരുന്നു. "ലോകാ സമസ്താ സുഖിനോ ഭവന്തു" അഞ്ചക്കുളം ദേശത്ത് ദൈവികമായതല്ലാതെ മറ്റൊന്നുമില്ലെന്ന്‌ വിശ്വസിച്ചിരുന്ന അത്യുന്നത സാംസ്‌കാരിക ഗരിമയുള്ള ജനങ്ങൾ "കാവ്" എന്ന സങ്കല്പത്തിൽ ഒരു വലിയ ഭൂവിഭാഗം നിബിഡ വനമായി സംരക്ഷിക്കുകയും അവിടെ ഭൂപ്രകൃതിയിൽ കാണപ്പെട്ട ജീവനുകളെല്ലാം പാരസ്പര്യത്തോടെ സസ്നേഹം കഴിഞ്ഞു പോന്നിരുന്നു എന്നും ചരിത്രം പറയുന്നു. കാലങ്ങൾ കഴിഞ്ഞ് മനുഷ്യന്റെ അമിത ചൂഷണ ഫലമായി ഈ വനഭാഗം നാശോന്മുഖമാവുകയും, അവിടെയുണ്ടായിരുന്ന ജീവന്റെ തുടിപ്പുകൾ എല്ലാം അസ്തമിച്ച് ദൈവികമായ പരിദ്രവ്യങ്ങൾ നഷ്ടപ്പെട്ട് അഞ്ചക്കുളം കാവ് നാമവിശേഷമായ ഒരു കാലത്തിനു ശേഷം പുനരുദ്ധാരണത്തിലേക്ക് കടക്കുമ്പോൾ മിച്ചമുണ്ടായിരുന്നത് ആയിരം സെന്റി മീറ്ററിൽ അധികം വണ്ണവും ഉദ്ദേശം നാല്പത് മീറ്റർ ഉയരവുമുള്ള മൂന്ന് വൻ വൃക്ഷങ്ങൾ മാത്രമായിരുന്നു ജീവനായി ഉണ്ടായിരുന്നത്.

  • മഹാദേവി ധ്യാനം
  • സര്‍വമംഗള മാംഗല്യേ ശിവേ സര്‍വാര്‍ഥ സാധികേ ।
  • ശരണ്യേ ത്ര്യമ്പകേ ദേവി നാരായണി നമോഽസ്തു തേ ॥

Darshan Times

Main Offerings